എസ് ജി 268 എന്ന വിമാനത്തിലാണ് ഈ സംഭവമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വിമാനം മുംബയില്‍ നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ 3.45ഓടെയാണ് വിമാനം ബംഗളൂരുവില്‍ എത്തിയത്. ടെക്ക് ഓഫിന് പിന്നാലെ തന്നെ 14ഡി നമ്ബര്‍ സീറ്റിലിരുന്ന യാത്രക്കാരൻ ടോയ്‌ലറ്റില്‍ കയറി. അതിനാല്‍ തന്നെ ലാൻഡിംഗ് ചെയ്യുന്ന സമയം ഉള്‍പ്പെടെ വിമാന യാത്രയിലുടനീളം ടോയ്‌ലറ്റില്‍ ഇരിക്കേണ്ട അവസ്ഥയായിരുന്നു യുവാവിന്. വിമാനത്തിലെ ജീവനക്കാര്‍ പേപ്പറില്‍ വിവരങ്ങളെഴുതി യുവാവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുവില്‍ ബംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ എഞ്ചിനീയര്‍മാരെത്തിയാണ് ശുചിമുറിയുടെ വാതില്‍ തുറന്നത്.
സംഭവത്തില്‍ സ്‌പൈസ് ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാരൻ ടോയ്‌ലറ്റില്‍ കുടുങ്ങിയത് അറിഞ്ഞതോടെ വാതില്‍ പുറത്ത് നിന്നും തുറക്കാൻ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ യുവാവ് ഭയപ്പെട്ടിരുന്നു. വാതില്‍ പൊളിച്ച് പുറത്തെത്തിച്ച ഇയാള്‍ക്ക് പ്രാഥമിക ചികിത്സയും ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
.jpg)


%20(468%20x%2090%20px)%20(1).jpg)

