Subscribe Us

ദുബായില്‍ നിങ്ങള്‍ കാത്തിരുന്ന സ്വപ്ന ജോലി, എമിറേറ്റ്സില്‍ 5000 ഒഴിവുകള്‍; ചെയ്യേണ്ടത് ഇത്രമാത്രം

 


ദുബായ്: എയര്‍ലൈൻ ജോലികള്‍ ഇഷ്ടപ്പെടുന്ന ധാരാളം പേര്‍ ഇന്നത്തെ തലമുറയിലുണ്ട്. ഗ്ളാമറസ് ജോലിയായി കണക്കാക്കപ്പെടുന്ന എയര്‍ലൈൻ മേഖലയില്‍ പണ്ടെത്തെക്കാള്‍ ധാരാളം പേര്‍ എത്തിച്ചേരുന്നുണ്ട്.

വിമാനത്തിനുള്ളിലെയും വിമാനത്താവളത്തിലെയും ജോലികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സുവര്‍ണാവസരം ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈനായ എമിറേറ്റ്‌സിലാണ് തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്.

ആഗോളതലത്തില്‍ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് എമിറേറ്റ്‌സ്. എ350 എന്ന പേരില്‍ പുതിയ വിമാനങ്ങള്‍ എത്തിയതോടെ 5000 പേരെ ക്യാബിൻ ക്രൂവായി നിയമിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം. എയര്‍ലൈൻ മേഖലയില്‍ പുതിയതായി ജോലിക്കെത്തുന്നവരെയാണ് കമ്ബനി കൂടുതലായും ലക്ഷ്യമിടുന്നത്. ബിരുദം പൂ‌ര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പുകളും പാര്‍ട്ട് ടൈം ജോലികളും ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഹോസ്‌പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധര്‍ എട്ട് ആഴ്‌ച പരിശീലനം നല്‍കും. ദുബായിലായിരിക്കും പരിശീലനം നടക്കുക. നിലവില്‍ 1180 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 76 രാജ്യങ്ങളിലെ 140 നഗരങ്ങളില്‍ ചെലവിടാനുള്ള അവസരമാണ് ക്യാബിൻ ക്രൂ ജോലി നല്‍കുന്നത്. ഈ വര്‍ഷംതന്നെ ആറ് ഭൂഖണ്ഡങ്ങളിലായി 460ലധികം നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് റാലികളും മറ്റ് പരിപാടികളും നടത്താനാണ് എമിറേറ്റ്‌സ് പദ്ധതിയിടുന്നത്.

നികുതിയില്ലാത്ത ആകര്‍ഷകമായ ശമ്ബളമായിരിക്കും ക്യാബിൻ ക്രൂവായി നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. വിമാനച്ചെലവ്, താമസച്ചെലവ്, മറ്റ് യാത്രാ ചെലവുകള്‍, കാര്‍ഗോ നിരക്കുകള്‍ എന്നിവ കമ്ബനി വഹിക്കും. ജോലിക്കായി വരുമ്ബോഴും പോകുമ്ബോഴുമുള്ള എല്ലാ യാത്രാച്ചെലവുകളും എമിറേറ്റ്‌സ് വഹിക്കും. മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇൻഷുറൻസ് കവറേജുകള്‍ ലഭിക്കും. കൂടാതെ ക്യാബിൻ ക്രൂവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്കുള്ള അവസരവും ഉണ്ടാവും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad