തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.
0
City Flash Editor
January 21, 2024
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.
ശ്രീനിവാസകോവില്‍ റോഡില്‍ നിർമ്മാണം നടക്കുന്ന വീടിന്റെ പറമ്ബ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏകദേശം മൂന്ന് മാസമായി വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ സ്ഥലത്തെ കാടുകള്‍ വെട്ടിത്തെളിക്കുമ്ബോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പുറത്തുനിന്ന് കൊണ്ടുവന്ന് ഇവിടെ തള്ളിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.l
CITY FLASH HABEEB CHEMBIRIKA All Right Reserved