Subscribe Us

യുവജന സാഗരം തീർത്ത് യൂത്ത് ലീഗ് മഹാറാലിക്ക് ഗംഭീര സമാപനം.

കോഴിക്കോട്: ജന സാഗരം തീർത്ത് യൂത്ത് ലീഗ് മഹാറാലിക്ക് ഗംഭീര സമാപനം. പ്രകടനത്തിന് ശേഷം കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയ ജനസാഗരം അക്ഷരാർത്ഥത്തിൽ യുവസാഗരം തീർത്തു. രാജ്യം ഭരിക്കുന്നവർ രാമക്ഷേത്രത്തെ പോലും രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാമകഥകൾ കേട്ടവരും രാമനെ ആദരിക്കുന്നവരുമാണ് രാജ്യത്തെ എല്ലാ ജനവിഭാഗവും. എന്നാൽ ബി.ജെ.പിയുടെ രാഷ്ട്രീയക്കളിയിൽ വീഴാൻ മാത്രം മണ്ടന്മാരല്ല രാജ്യത്തെ ജനം. ബാബരി മസ്ജിദിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കെട്ടിയിടാനല്ല, ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് എങ്ങനെ മുസ്ലിം ജനവിഭാഗത്തെ മുന്നോട്ട് നയിക്കാം എന്നതാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയം.- തങ്ങൾ കൂട്ടിച്ചേർത്തു. 
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദുരിതത്തിൽനിന്ന് ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് തെലുങ്കാന പഞ്ചായത്തി രാജ് & ഗ്രാമവികസന വകുപ്പ് മന്ത്രി ദൻസാരി അനസൂയ സീതക്ക പറഞ്ഞു. മോദിയേക്കാൾ മോശപ്പെട്ട രീതിയിലാണ് പിണറായി കേരളം ഭരിക്കുന്നത്. മോദി-അദാനി-ആർ.എസ്.എസ് ത്രയം രാജ്യത്തെ വിറ്റുതുലക്കുകയാണ്. മോദി ഭരണത്തിൽ അദാനിയുടെ സമ്പാദ്യം കുതിച്ചുകൊണ്ടിരുന്നു. ഭരണത്തേക്കാൾ മോദി ബിസിനസ്സ് കാര്യങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. -അവർ വിശദീകരിച്ചു. 
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അതിഥിയായി. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൾ വഹാബ് എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി.എ മജീദ്, മുസ്ലിം ലീഗ് നിയമസഭ ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, എം സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ കരീം, ഉമ്മർ പാണ്ടികശാല, സി പി സൈതലവി, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, സി മമ്മൂട്ടി, മുസ്ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി.കെ സുബൈർ, അബ്ദു റഹിമാൻ രണ്ടത്താണി, അഡ്വ. എൻ ഷംസുദ്ധീൻ എം.എൽ.എ, സി പി ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുള്ള, യു സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, പി.അബ്ദുൽ ഹമീദ് എംഎൽഎ, പി.ഉബൈദുള്ള എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, പി.കെ അബ്ദുറബ്ബ്, നാലകത്ത് സൂപ്പി, എം.എ റസാഖ് മാസ്റ്റർ, ടി. ടി ഇസ്മായിൽ, അഡ്വ. നൂർബിന റഷീദ്, സുഹറ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ. എം. റഹ്‌മത്തുല്ല, റാലിയെ അഭിവാദ്യം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും, ട്രഷറർ പി. ഇസ്മായിൽ നന്ദിയും പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് എടനീർ, കെ.എ മാഹീൻ, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, യൂത്ത്ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്മാരായ ഷിബു മീരാൻ, പി.പി അൻവർ സാദത്ത്, സെക്രട്ടറി സാജിദ് നടുവണ്ണൂർ, എം.എസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ പ്രസംഗിച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad