എറണാകുളം ; ഇടുക്കി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറുവയസ്സുകാരിയെ കെട്ടിതൂക്കികൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ട നടപടിയില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോക്‌സോകേസില്‍ പോലും കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം പുന:രന്വേഷണം നടത്തണം. കുട്ടികളുടെ മൊഴി അടിസ്ഥാനത്തില്‍ പോലും ജീവിതകാലം അഴി എണ്ണുന്നവര്‍ നാട്ടില്‍ ഉണ്ട്. നിരപരാധികളും ഇക്കൂട്ടത്തില്‍ ഉണ്ട്. എന്നിട്ടും പകല്‍പോലെ പൊതുജനം കണ്ട കാഴ്ച സാഹചര്യതെളിവുകള്‍ ഉണ്ടായിട്ടും പ്രതിയെ കോടതി വെറുതെ വിട്ട നടപടി കേസന്വേഷണത്തിലെയും കുറ്റപത്രത്തിലേയും പോരായ്മയാണ് ചൂണ്ടികാണിക്കുന്നത്. കേസില്‍ പുനരന്വേഷണം വേണമെന്നും കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും സംസ്ഥാനപ്രസിഡന്റ് സി.കെ നാസറിന്റെ അധ്യക്ഷതയില്‍ ആലുവ അന്നപൂര്‍ണ്ണ ഹോട്ടലില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സിപിടി സംസ്ഥാന കമ്മിറ്റി ഇറക്കിയ കലണ്ടറിന്റെ പ്രകാശന കര്‍മ്മം സംസ്ഥാന ട്രഷറര്‍ ആര്‍ ശാന്തകുമാര്‍ നിര്‍വ്വഹിച്ചു. ജില്ലകള്‍ക്ക് കലണ്ടര്‍ വിതരണം ചെയ്തു.
കലണ്ടറിന്റെ സ്‌പോണ്‍സര്‍ മാരായ കൊല്ലം കൊട്ടിയം വനിതാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഉടമയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ അനിത സുനിലിനും കുടുംബത്തിനും ഒപ്പം യുഎഇ സെന്റര്‍ കമ്മിറ്റിക്കും ഉള്ള നന്ദി യോഗം അറിയിച്ചു.കുട്ടികളുടെ വിഷയത്തില്‍ വിവിധങ്ങളായ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ അവതരിപ്പിച്ചു.
ജില്ലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങള്‍ വിശദമായി സംസാരിച്ചു.
സംഘടന ബൈലോ അമെന്‍മെന്റ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിശദമായി ചര്‍ച്ച ചെയ്തു പാസാക്കുന്നതിനും തിരുമാനിച്ചു.
പാലക്കാട്, ത്യശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു.. പുതുവത്സരത്തില്‍ സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്ന് എത്തിയ എല്ലാവര്‍ക്കും മധുര വിതരണം നടത്തി.
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം യുഎഇ സെന്റര്‍ കമ്മിറ്റി അറിയിച്ച മിഷന്‍ കരുതലോടെ പൂര്‍ത്തിയാക്കി. സംസ്ഥാന ട്രഷറര്‍ ശാന്തകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം റജീനമാഹീന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് രണ്ടാനച്ഛന്റെ പീഠനത്തിന് ഇരയായ പെണ്‍കുട്ടികളെ യുഎഇയില്‍ നിന്ന് നാട്ടില്‍ എത്തിച്ച് സിഡബ്ലുസി മുമ്പാകെ ഹാജരാക്കിയത്. പെണ്‍കുട്ടികളെ പന്നീട് സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
യോഗത്തിന് സംസ്ഥാന വനിതാ ചെയര്‍പേഴ്‌സണ്‍ സുജ മാത്യു സ്വാഗതവും സംസ്ഥാന വനിതാ കണ്‍വീനര്‍ ഷൈനി കൊച്ചു ദേവസ്വി നന്ദിയും പറഞ്ഞു.
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി
പ്രസിഡണ്ട് സികെ നാസര്‍ ജനറല്‍ സെക്രട്ടറി
ബേബി കെ ഫിലിപ്പോസ്
ഫോട്ടോ സിപിടി സംസ്ഥാന കമ്മിറ്റി ഇറക്കിയ കലണ്ടറിന്റെ പ്രകാശന കര്‍മ്മം സംസ്ഥാന ട്രഷറര്‍ ആര്‍ ശാന്തകുമാര്‍ നിര്‍വ്വഹിക്കുന്നു.സമീപം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ജനറല്‍ സെക്രട്ടറി ബേബി കെ ഫിലിപ്പോസ്
.jpg)

.jpeg)
%20(468%20x%2090%20px)%20(1).jpg)

