Subscribe Us

''കിനാവിലെ ജി.സി.കെ'' - ഗ്രാന്റ് അലുംനി മീറ്റ് രജിസ്ട്രേഷൻ ആപ്പ് ലോഞ്ച് ചെയ്തു



കാസർകോട്: കാസർകോട് ഗവണ്മെന്റ് കോളേജ് എം.എസ്.എഫ് അലുംനി കമ്മിറ്റി ജനുവരി 28 ന് സംഘടിപ്പിക്കുന്ന ''കിനാവിലെ ജി.സി.കെ'' ഗ്രാൻഡ് അലുംനി സംഗമത്തിന്റെ രജിസ്ട്രേഷൻ ആപ്പ് ലോഞ്ച് ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ കെ.എം. ഹനീഫ് ലോഞ്ചിംഗ് നിർവ്വഹിച്ചു. സംഗമത്തിന്റെ ബ്രോഷർ പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ മൊയ്നുദ്ദീൻ കെ.കെ. പുറം പ്രകാശനം ചെയ്തു. ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുമായ എ.എം കടവത്ത്, ടി.ഇ മുക്താർ, അഡ്വ. ടി.ഇ അൻവർ, അഷ്‌റഫ്‌ കെ.എച്ച്, അബ്ദുൽ ഹക്കീം തായലങ്ങാടി, സഹീർ ആസിഫ്, റഹ്മാൻ തൊട്ടാൻ, സയ്യദ് താഹ, ഷെഫീൽ പാറക്കട്ട, ഹബീബ് ചളിയങ്കോട്, സുലൈം ചെർക്കള, നവാസ് തുരുത്തി, കാമിൽ ബാങ്കോട്, മുനീർ സന്തോഷ് നഗർ, ഷഫീഖ് ചെമനാട്, അനസ് കണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad