Subscribe Us

ശുചിത്വ പ്രവർത്തനങ്ങൾ: കാസർകോട് നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി



കാസർകോട്: സ്വച്ഛ് ഭാരത് മിഷൻ (അർബൻ 2.0) യുടെ ഭാഗമായി കാസർകോട് നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചു. നഗരസഭകളിലെ ശുചിത്വ പ്രവർത്തനങ്ങൾ ദേശീയാടിസ്ഥാനത്തിൽ വിലയിരുത്തിയാണ് നഗരസഭയ്ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ നിർദ്ദേശിക്കുന്ന ശുചിത്വ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, നഗരസഭയിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് ഒ.ഡി.എഫ് പ്ലസ് അനുവദിച്ചിരിക്കുന്നത്. 


നഗരസഭ മാലിന്യ മുക്തവും മാലിന്യം വലിച്ചെറിയൽ മുക്തവും ആക്കുന്നതിന് കർമ്മപദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടത്തിവരുന്നത്. മുഴുവൻ വാർഡുകളിലെയും വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മ സേന വാതിൽ പടി സേവനം നൽകുന്നു. നഗര ശുചീകരണത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. പൊതു ശുചീകരണത്തിനായി നഗരസഭ തലത്തിലും വാർഡ് തലത്തിലും വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. ഉറവിട മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി നഗരസഭ സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad