Subscribe Us

ഗര്‍ഭിണിയായ 19 കാരിയെ ഭര്‍ത്താവ് ഓടുന്ന ബസില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട് കൊലപ്പെടുത്തി

 


തമിഴ്നാട്ടിലെ ഡിണ്ടികലില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ഓടുന്ന ബസില്‍ നിന്നു ചവിട്ടി പുറത്തേക്കിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളര്‍മതി (19) ആണ് ഭര്‍ത്താവ് പാണ്ഡ്യന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. ഡിണ്ടികലില്‍ നിന്ന് പൊന്നമരാവതിയിലേക്കു സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. പാണ്ഡ്യന്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട പ്രതി കാന്‍വൈപട്ടിക്ക് സമീപത്ത് വെച്ച് ഭാര്യയെ ഓടുന്ന ബസില്‍ നിന്നു ചവിട്ടി പുറത്തേക്കിടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വളര്‍മതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഡിണ്ടികല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad