മംഗളൂരു : ദലിത് വിഭാഗത്തിലെ 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ അഞ്ച് യുവാക്കളെ മംഗളൂരു വിട്ടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു മൂഡബിദ്രി സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ അക്ഷയ് ദേവഡിഗ(24), നിര്‍മാണ തൊഴിലാളിയും കൊജ്ജപ്പ ബായാര്‍ സ്വദേശിയുമായ കമലാക്ഷ ബെല്ലടഡ(30), ഡ്രൈവറായി ജോലി ചെയ്യുന്ന ബെരിപ്പദവ് സ്വദേശി സുകുമാര്‍ ബെല്ലടഡ(28) എന്നിവരാണ് അറസ്റ്റിലായത്. പെരുവായി സ്വദേശികളായ രാജ(25), ജയപ്രകാശ് (38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു. അഞ്ചു പ്രതികളും തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇരയായ പെണ്‍കുട്ടി അഞ്ചു പ്രതികളേയും തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ചത്. തുടര്‍ന്ന് മാസങ്ങളായി പീഡിപ്പിച്ചു എന്നാണ് കേസ്. കഴിഞ്ഞ ശനിയാഴ്ചയാണ് രക്ഷിതാക്കള്‍ വിട്ടല്‍ പൊലീസില്‍ പരാതി നല്‍കിയത്.
.jpg)

%20(468%20x%2090%20px)%20(1).jpg)

