ഷാര്‍ജ: കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് 2020ല്‍ നിര്‍ത്തിയ ദുബൈ-ഷാര്‍ജ ഫെറി സര്‍വിസ് ആഗസ്റ്റ് നാലു മുതല്‍ ആരംഭിക്കുമെന്ന് ജലഗതാഗത അതോറിറ്റി അറിയിച്ചു.
യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷകങ്ങളില്‍ ഒന്നാണ് ഫെറി സര്‍വിസ്.
ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള സില്‍വര്‍ ക്ലാസ് യാത്രക്ക് 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഗോള്‍ഡ് ക്ലാസിന് 25 ദിര്‍ഹം നല്‍കണം. തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ട് പ്രതിദിന ട്രിപ്പുകളാണ് നടത്തുക. വാരാന്ത്യദിനങ്ങളായ വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ ആറ് ട്രിപ്പുകളും നടത്തും.
.jpg)

%20(468%20x%2090%20px)%20(1).jpg)

