ആലംപാടി: നിർധന കുടുംബാംഗമായ ക്ലബ്ബ് മെമ്പറുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്ണ്യവർഷം വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യായിരം രൂപ കൈമാറി. ആസ്‌ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജിസിസി അംഗം ഖാദർ മാഷ് ആസ്‌ക് ആലംപാടി സെൻട്രൽ കമ്മിറ്റി അംഗം റിയാസിന് കൈമാറി. ആസ്‌ക് സെൻട്രൽ കമ്മിറ്റി അംഗം അംനാസ് മളിയിൽ, റഹ്‌മാൻ കരോടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.