Subscribe Us

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; രോഗം പകരുന്നത് എങ്ങനെ? രോഗലക്ഷണങ്ങള്‍ എന്തൊക്കെ അറിയാം

വെള്ളക്കെട്ടിലും മലിനജലത്തിലും സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികള്‍, മലിനമായ ഭക്ഷണപാനീയങ്ങള്‍ എന്നിവയുമായുള്ള സമ്ബര്‍ക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങള്‍ കുന്നുകൂടന്നത് എലി ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നേരത്തേ കണ്ടെത്തിയാല്‍ രോഗം ചികിത്സിച്ചു മാറ്റാം. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചു 68 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. എലിമൂത്രം കലര്‍ന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും. കുളിക്കുന്ന വെള്ളത്തില്‍ എലിമൂത്രം കലര്‍ന്നിട്ടുണ്ടെങ്കില്‍ കണ്ണിലൂടെയും അവ ശരീരത്തിലെത്തും. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെ വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലും ബാക്ടീരിയകള്‍ കയറിപ്പറ്റും. ലക്ഷണങ്ങള്‍… കടുത്ത പനി കഠിനമായ തലവേദന കണ്ണിനു ചുവപ്പ് തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എങ്ങനെ പ്രതിരോധിക്കാം? 1. വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവര്‍ കെെയുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്ക്ക് എന്നിവ ഉപയോഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. 2. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്ബര്‍ക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കല്‍ കഴിക്കുക. 3. മലിനജലവുമായി സമ്ബര്‍ക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരേണ്ടതാണ്. എലിപ്പനി പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ ഒഴിവാക്കുക.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad