Subscribe Us

ജില്ലയില്‍ മൂന്ന് പേര്‍ക്കു കൂടി കോവിഡ് രണ്ടു പേർ രോഗമുക്തരായി


കാസറഗോഡ്: ഇന്ന് ജില്ലയില് മൂന്ന് പേര്ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില് നിന്ന് വന്ന മധൂര് സ്വദേശികളായ രണ്ടു പേര്ക്കും ഗള്ഫില് നിന്ന് വന്ന മടിക്കൈ സ്വദേശിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 19 ന് ഖത്തറില് നിന്ന് കണ്ണൂര് വിമാനത്താവളത്തില് വന്നിറങ്ങിയ 38 വയസ്സുള്ള മടിക്കൈ സ്വദേശിയാണ് ഇദ്ദേഹം.ഗള്ഫില് നിന്ന് വന്നത് മുതല് കാഞ്ഞങ്ങാട് സര്ക്കാര് ക്വാറന്റിനിലായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഉക്കിനടുക്ക ഗവ.മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എം.വി.രാംദാസ് അറിയിച്ചു.
മധുര് സ്വദേശികള് മേയ് 22 ന് മുംബൈയില് നിന്ന് ബസില് വന്ന് മേയ് 23 ന് തലപാടിയിലെത്തിയ യുവ ദമ്പതികളാണ്. (28 വയസ്സുള്ള പുരുഷനും 25 വയസ്സുള്ള സ്ത്രീയും) രോഗലക്ഷണങ്ങള് പ്രകടമായതിനാല് ഇരുവരേയും 23 ന് തന്നെ കാസര്കോട് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില് വൈറസ് ബാധ സ്ഥിരീകരിച്ചതിനാല് ജനറല് ആശുപത്രിയില് ഇവര് ചികിത്സ തുടരും. കോ വിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയിൽ ചികിത്സയിലായിരുന്ന 51 വയസുള്ള പൈവളികെ സ്വദേശിയും 49 വയസുള്ള കുമ്പള സ്വദേശിയുമാണ് രോഗമുക്തി നേടിയത്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad