Subscribe Us

കാസർഗോഡ് നഗരത്തിൽ ആംബുലൻസ്–ഓട്ടോറിക്ഷ അപകടം ഡ്രൈവർക്ക് ഗുരുതര പരിക്ക്; വൻ ദുരന്തം ഒഴിവായി

 


കാസർകോട്: നഗരത്തിൽ ആംബുലൻസ് ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഉളിയത്തടുക്ക നാഷണൽ നഗറിലെ അബ്ദുല്ലയ്ക്കാണ് (65) പരിക്കേറ്റത്. ഇദ്ദേഹത്തെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച (സെപ്റ്റംബർ 23) രാവിലെ കാസർകോട് നഗരത്തിൽ എംജി റോഡിലാണ് അപകടം നടന്നത്.

വൻ ദുരന്തം ഒഴിവായി

ഗൾഫിൽ മരണപ്പെട്ട ചിത്താരി സ്വദേശിയുടെ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. എംജി റോഡിൽ എത്തിയപ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയിലിടിച്ച ശേഷം നിയന്ത്രണം വിട്ട ആംബുലൻസ് എസ്ടിയു തൊഴിലാളികളുടെ വിശ്രമ സ്ഥലത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്. അപകടസമയത്ത് വിശ്രമ സ്ഥലത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad