Subscribe Us

നിലമ്പൂരിൽ മലവെള്ളപ്പാച്ചിൽ — മരണം 5

മലപ്പുറം: നിലമ്പൂരിലെ അമരമ്പലം ടി.കെ. നഗർ മേഖലയിലെ കോട്ടപ്പുഴയിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വനമേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. സംഭവസമയത്ത് സ്ഥലത്ത് നേരിട്ട് ശക്തമായ മഴ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച പുഴയിലും പരിസരത്തുമായി നിരവധി വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന സമയത്താണ് ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായത്. ഒഴുക്കിൽപ്പെട്ട ചിലർ മരങ്ങളിലും പാറകളിലും കയറി രക്ഷപ്പെട്ടപ്പോൾ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് നിരവധി പേരെ സുരക്ഷിതമായി മാറ്റി.
അനസ് മങ്ങാടൻ, മുഹമ്മദ് കുട്ടി, റഹീം, സജ്ജാദ്, റഫീഖ് എന്നിവരാണ് മരിച്ചതായി റിപ്പോർട്ട്. ഒരു സ്ത്രീയെ കൂടി കാണാതായതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ചാണ് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad