Subscribe Us

കാസർഗോഡ്: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് — ₹1.19 കോടി നഷ്ടപ്പെട്ട കേസിൽ പ്രതി പിടിയിൽ

നീലേശ്വരം സ്വദേശിയായ 80 വയസ്സുള്ള ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി ₹1.19 കോടിയിലധികം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്തിനെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാസർഗോഡ് സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയാണ് തട്ടിപ്പ് നടന്നത്. പ്രതികൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ഡോക്ടറെ ഫോൺ, WhatsApp വീഡിയോ കോൾ എന്നിവയിലൂടെ ബന്ധപ്പെട്ടു. മണി ലോണ്ടറിങ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിപ്പിച്ചത്. ആകെ ₹1,19,35,000 രൂപയാണ് ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാസർഗോഡ് സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad