ലഖ്നോ: ഉത്തർപ്രദേശില്‍ കസേരയെപ്പറ്റി ഉണ്ടായ തർക്കത്തില്‍ വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്‍റെ മുത്തശിക്ക് ഇരിക്കാൻ കസേര ലഭിക്കാത്തതിനെ തുടർന്നാണ് വരൻ വിവാഹം ഉപേക്ഷിച്ചത്.
0
City Flash Editor
February 01, 2024
ലഖ്നോ: ഉത്തർപ്രദേശില്‍ കസേരയെപ്പറ്റി ഉണ്ടായ തർക്കത്തില്‍ വിവാഹം വേണ്ടെന്ന് വെച്ച് വരൻ. തന്‍റെ മുത്തശിക്ക് ഇരിക്കാൻ കസേര ലഭിക്കാത്തതിനെ തുടർന്നാണ് വരൻ വിവാഹം ഉപേക്ഷിച്ചത്.
വരന്‍റെ മുത്തശി തനിക്ക് ഇരിക്കാനായി ആവശ്യപ്പെട്ട കസേര ലഭിക്കാതെ വന്നപ്പോള്‍ വരനോട് പരാതിപ്പെടുകയും വിഷയത്തില്‍ വിവാഹ വേദിയില്‍ തർക്കം ഉണ്ടാകുകയും ചെയ്തു. കസേരയെ തുടർന്നുണ്ടായ തർക്കത്തില്‍ വരനും സഹോദരനും ഇടപെട്ട് ഭാവിയില്‍ വധുവിന് പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞതായി വിവാഹത്തിന് പങ്കെടുക്കാൻ എത്തിയവർ വ്യക്തമാക്കി.
തർക്കം രൂഷമായപ്പോള്‍ വരൻ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു. വിവാഹ ഒരുക്കത്തിനായി ചെലവായ തുക നല്‍കിയതിന് ശേഷമാണ് വരന്‍റെ സംഘത്തെ വധുവിന്‍റെ ബന്ധുക്കള്‍ പോകാൻ അനുവദിച്ചത്.
രണ്ട് കുടുംബങ്ങളില്‍ നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ല. ഇരുകൂട്ടരും ചേർന്ന് വിഷയം പരിഹരിച്ചതായി കരുതുന്നതായും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
CITY FLASH HABEEB CHEMBIRIKA All Right Reserved