Subscribe Us

വീട്ടമ്മയേയും മകളേയും ഭീഷണിപ്പെടുത്തി കവര്‍ച്ച; ഏഴംഗ സംഘം അറസ്റ്റില്‍

 


മംഗളൂരു: വീട്ടില്‍ കയറി ഗൃഹനാഥയേയും മകളേയും ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാർക്കള മാള ഗ്രാമത്തിലെ ജി.ഗണേഷ് നായ്ക് (26),ആയിക്കളയിലെ ഡി.കെ.ദിനേശ് നായ്ക് (22),കെ.സാഗർ ഷെട്ടി (21),കഡബ ബെലെന്തുവിലെ രാകേഷ് എല്‍ പിന്റോ(29),വി.എൻ.വാസു സാലിയൻ(26),സി.അനില്‍ പൂജാരി (29) മുഹമ്മദ് ഹനീഫ് (42) എന്നിവരാണ് അറസ്റ്റിലായത്.

ദക്ഷിണ കന്നട ജില്ലയില്‍ ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഈ മാസം 11ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. മെരിറ്റ സിന്ധ്യ പിന്റോയും മകളും താമസിക്കുന്ന വീട്ടില്‍ ഇരച്ചു കയറിയ സംഘം ഭീഷണിപ്പെടുത്തി കത്തിമുനയില്‍ നിർത്തി 3.15 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങള്‍, രണ്ട് കാറുകള്‍, പണം എന്നിവ കവർച്ച ചെയ്യുകയായിരുന്നു.

മോഷ്ടിച്ചതെന്നറിയാവുന്ന സ്വർണാഭരണങ്ങള്‍ വാങ്ങി എന്നതിനാണ് മുഹമ്മദ് ഹനീഫയെ അറസ്റ്റ് ചെയ്തത്.l

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad