Subscribe Us

ദില്ലിയില്‍ ഭൂചലനത്തിന്റെ പ്രകമ്ബനം; ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്



ഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ദില്ലി എന്‍സിആറില്‍ പലയിടങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. കാബൂളിന്റെ വടക്കുകിഴക്ക് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക്കിസ്ഥാനിലെ ലാഹോറിലും ജമ്മു കശ്മീരിന്റെ പൂഞ്ച് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad