സാദിഖ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴ് ആയി. ഇക്കഴിഞ്ഞ ജനുവരി ഏഴാം തീയതിയായിരുന്നു ഹോട്ടല്‍ മുറിയില്‍ വച്ച് വ്യത്യസ്ത മതവിഭാഗക്കാരായിരുന്ന യുവാവിനെയും യുവതിയെയും ഏഴാംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.
ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയ സംഘം ഇവരെ ക്രൂരമായി മര്‍ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കൂടാതെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും കാറില്‍ വച്ചും യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പുറമേ വനമേഖലയില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി യുവതി വെളിപ്പെടുത്തിയിരുന്നു. ഇതോടെ പോലീസ് കൂട്ടബലാത്സംഗത്തിന് കേസെടുക്കുകയായിരുന്നു.