കാസർഗോഡ്: കേരള സർക്കാർ ജനുവരി മാസം ഒന്നാം തീയതി മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളും നടപ്പിലാക്കിത്തുടങ്ങിയ കെ-സ്മാർട്ട് പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ഏരിയാ തലങ്ങളിൽ കെ സ്മാർട്ട് ബിൽഡിംഗ് പെർമിഷൻ സബ്മിഷനുമായി ബന്ധപ്പെട്ട ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു.ഏകദേശം 450 ഓളം പേർ ഇതിനകം കെ സ്മാർട്ട് ബിൽഡിംഗ് പെർമിഷൻ ഫയൽ സബ്മിഷൻ കാര്യങ്ങൾ പഠിച്ചുകഴിഞ്ഞു. മാർച്ച് 31നകം ലെൻസ്ഫെഡ് കാസർഗോഡ് ജില്ലയിലെ മുഴുവൻ മെമ്പർമാരെയും കെ സ്മാർട്ട് ഉപയോഗിക്കുന്നതിൽ പ്രാപ്തനാക്കുമെന്ന് കാസർഗോഡ് ജില്ലാ സെക്രട്ടറി അറിയിച്ചു. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ ഏരിയാതല കെ സ്മാർട്ട് ട്രെയിനിങ് പ്രോഗ്രാം Asap കമ്മ്യൂണിറ്റി ഹാളിൽ വച്ച് കാസർഗോഡ് ഏരിയ പ്രസിഡൻറ് ദിവാകരന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് C S വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി അനിൽകുമാർ എം വി, ഏരിയ ഇൻ ചാർജ് വിനോദ് പി കെ, ജില്ലാ ട്രഷറർ മുഹമ്മദ് റാഷിദ് സി എ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സജി മാത്യു ,,ജോഷി എ സി കെ സ്മാർട്ട് ട്രെയിനിങ് ഫാറ്റൽറ്റി എം വിജയൻ, എന്നിവർ സംസാരിച്ചു പരിപാടിയിൽ കാസർഗോഡ് ഏരിയ സെക്രട്ടറി അബ്ദുൽ ലത്തീഫ് സ്വാഗതവും ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു. l
.jpg)


%20(468%20x%2090%20px)%20(1).jpg)

