തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച സാമഗ്രികള്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍. ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍-തളിക്കുളം മേഖലയിലെ നിര്‍മ്മാണ കരാറുകാരായ ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷണം നടത്തിയ തമിഴ്നാട് തെങ്കാശി സ്വദേശികളായ 32 വയസുള്ള ശിവകുമാര്‍, 38 വയസുള്ള ചെല്ലദുരൈ, 29 വയസുള്ള കാര്‍ത്തിക് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ഇആര്‍ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ ഹൈവേയുടെ നിര്‍മ്മാണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന കപ്പ് ലോക്ക് വെര്‍ട്ടിക്കല്‍, ക്ലാമ്ബ്, പൈപ്പ് എന്നിവയാണ് സംഘം മോഷ്ടിച്ചത്. ശിവാലയ കണ്‍സ്ട്രക്ഷൻ സീനിയര്‍ മാനേജര്‍ ബിനുവിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
.jpg)


%20(468%20x%2090%20px)%20(1).jpg)

