മലപ്പുറം: ജില്ലയിലെ പെരുമ്ബടപ്പില്‍ രണ്ടര വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്.
വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ്പെരുമ്ബടപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഹസീനയെയും മകള്‍ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകള്‍ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. സംഭവമറിഞ്ഞു ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകള്‍ ഇശ മെഹ്‌റിന്റെ ജീവൻ രക്ഷിക്കാനായില്ല.മാതാവ് ഹസീനയെ ഗുരുതര പരുക്കുകളോടെ വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസീനയുടെ ഭര്‍ത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവര്‍ഷം മുൻപാണ് ഇരുവരും വിവാഹിതരായത്.