Subscribe Us

വലിയ ഫയലുകള്‍ ഈസിയായി ഷെയര്‍ ചെയ്യാം, അതും ഡാറ്റയില്ലാതെ; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്‍ആപ്പ്



 'പീപ്പിൾ നിയർബൈ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കുന്ന കൃത്യമായ ഡേറ്റ് കമ്പനി അറിയിച്ചിട്ടില്ല

സൈസ് കൂടുതലുള്ള ഫയലുകൾ പരസ്പരം ഷെയർ ചെയ്യാൻ ആൻഡ്രേയിഡ് ഫോണുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകളായിരുന്നു സെൻഡറും ഷെയറിറ്റും. എന്നാൽ ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ നിരോധനം വന്നതോടെ ആൻഡ്രോയിഡ് ഫോണുകളിലെ ഇൻബിൽറ്റ് ഷെയറിങ് ഓപ്ഷനായ നിയർബൈ ഷെയർ ഉപയോഗിച്ചായി ഷെയറിങ്. ഇപ്പോഴിതാ സമാനമായൊരു ഫീച്ചർ പുറത്തിറക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.  വൈകാതെ തന്നെ പുതിയ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിക്കും. ഡാറ്റ ഉപയോഗിച്ച് രണ്ട് ജി.ബി വരെയുള്ള ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ നിവിൽ വാട്‌സ്ആപ്പിലുണ്ട്. ഡാറ്റ ചെലവില്ലാതെ തന്നെ ഫയലുകൾ അയക്കാനുള്ള സംവിധാനമാണ് കമ്പനി പുറത്തിറക്കുക. എന്നാൽ ഫയൽ അയക്കുന്ന ഡിവൈസ് നിങ്ങളുടെ അടുത്ത് തന്നെ ഉണ്ടാകണമെന്ന് മാത്രം. 'പീപ്പിൾ നിയർബൈ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ വാട്‌സആപ്പ് ഉടൻ പുറത്തിറക്കും. എന്നാൽ ഫീച്ചർ അവതരിപ്പിക്കുന്ന അവതരിപ്പിക്കുന്ന കൃത്യമായ ഡേറ്റ് കമ്പനി പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad