ദുബൈ: വമ്ബൻ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ട്രാവല്‍ ആൻഡ് ടൂറിസം കമ്ബനി പ്രവാസികളില്‍നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍.
കരാമയിലെ അല്‍ റെയാമി കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന ട്രാവല്‍സിനെതിരെയാണ് പരാതി. ദുബൈ ക്രീക്കില്‍ സംഘടിപ്പിച്ച ലക്കി ഡ്രോയില്‍ വിജയിച്ചുവെന്ന് കാണിച്ചാണ് ചിലരില്‍നിന്ന് പണം തട്ടിയത്. എട്ടംഗ കുടുംബത്തിന് യു.എസ് സന്ദർശനത്തിന് വമ്ബൻ പാക്കേജ് അവതരിപ്പിച്ചായിരുന്നു തട്ടിപ്പ്. വേള്‍ഡ് ടൂർ പാക്കേജാണ് മറ്റു ചിലർക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ഇങ്ങനെ പലരീതിയില്‍ നടന്ന തട്ടിപ്പില്‍ നൂറിലധികം പേരാണ് ഇരയായത്. പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയില്‍ സംശയം തോന്നിയ ചിലർ ഓഫിസില്‍ അന്വേഷിച്ചപ്പോഴാണ് സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടിയ വിവരം അറിയുന്നത്. ഇതോടെ കൂടുതല്‍ പേർ രംഗത്തെത്തുകയായിരുന്നു. യു.എസ് കൂടാതെ സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കമ്ബനി ടൂർ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നത്.
40,000 ദിർഹംമുതല്‍ 9,000 ദിർഹംവരെ നഷ്ടപ്പെട്ടവരുണ്ട്. ഉംറ തീർഥാടകരും വഞ്ചിതരായവരില്‍ ഉള്‍പ്പെടും. ഇവരില്‍നിന്ന് 7,000 ദിർഹമാണ് തട്ടിയത്. ജനുവരി 12 മുതല്‍ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണെന്ന് പരാതിക്കാർ പറയുന്നു.
സംഭവത്തില്‍ നിയമപരമായി നീങ്ങാമെന്നുണ്ടെങ്കിലും അതിനും വലിയ തുക ചെലവ് വരുമെന്നതിനാല്‍ പലരും പിൻവാങ്ങുകയാണ്. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്‍റെ ട്രേഡ് ലൈസൻസ് ഡിസംബർ 11ന് കാലാവധി കഴിഞ്ഞിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ബസ് വാടകക്ക് നല്‍കുന്ന കമ്ബനിയുമായി നടന്ന ക്രെഡിറ്റ് കാർഡ് പെയ്മെന്‍റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയ കമ്ബനിയുടെ ഉടമ ഇന്ത്യക്കാരനാണെന്ന് സൂചന ലഭിച്ചത്.
.jpg)


%20(468%20x%2090%20px)%20(1).jpg)

