കാഞ്ഞങ്ങാട്: മാണിക്കോത്ത് റോഡരികിലെ അനധികൃത കച്ചവട സ്ഥാ പനങ്ങൾ ഗതാഗതത്തിന് തടസമാകുന്നു. വഴിയോരത്ത് നിന്നും അനധികൃത കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ അജാനൂർ പഞ്ചായത്തിൽ പരാതി നൽകി. കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും തടസ്സ മുള്ള കച്ചവട സ്ഥാപനങ്ങള പരിസരത്ത് നിന്ന് നീക്കം ചെയ്യാനാണ് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റി നും പരാതി നൽകിയത്.
പിഡബ്ല്യുഡി റോഡിനരികിലാണ് അനധികൃത കച്ചവട സ്ഥാപനങ്ങൾ കൂടി കൂടി വരുന്നത്. അജാനൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാണിക്കോത്ത് എന്ന സ്ഥലത്താണ് റോഡ് കൈയ്യേറി കച്ചവടം നടത്തിവരുന്നത്. അനധികൃത കച്ചവട സ്ഥാപനങ്ങൾ വഴി യാത്രക്കാരെ വഴി തടസ്സം ഉണ്ടാക്കുന്നു. കൂടാതെ വാഹന അപകടങ്ങൾ ഈ പ്രദേശത്ത് കൂടി വരുന്നു ണ്ട്. വർഷങ്ങളായി ഈ പ്രദേശത്ത് അനധികൃത കച്ചവട സ്ഥാപനങ്ങൾ നിലനിൽക്കുന്നുണ്ട്. കച്ചവട സ്ഥാപനം നടത്തുന്ന സ്ഥാപന ഉടമകൾക്ക് പരിസരത്ത് നിന്നും കുറച്ച് അകലം പാലിച്ച് കച്ചവടം നടത്താ ' നുള്ള സൗകര്യം വേണ്ടപെട്ടവർ ഉദ്യോഗ സ്ഥർ ഇടപെട്ട് കച്ചവടം നടത്താനുള്ള സൗകര്യം ഉണ്ടാക്കണമെന്നും റോഡിനരികിൽ ദുർഗന്ധമായി കെട്ടി കിടക്കുന്നുണ്ട് റോഡ് കൈയ്യേറി നടത്തുന്ന ഇത്തരം കച്ചവടങ്ങളെ പരിസരത്ത് നിന്നും നീക്കം ചെയ്യണ മെന്നാണ് യാത്രക്കാരുടെയും പരിവാസികളെയും അഭിപ്രായം. എത്രയും വേഗം ഈ പ്രശ്ന പരിഹാരത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
.jpg)


%20(468%20x%2090%20px)%20(1).jpg)

