കാഞ്ഞങ്ങാട്:യോനോ ബ്ലോക്കായെന്ന് സന്ദേശമയച്ച് ഒ.ടി.പി. നമ്ബര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ.
ബാങ്കിന്റെ ഹെഡ് ഓഫീസില്‍നിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്ബര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു. ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് നമ്ബറും മനോഹര പറഞ്ഞുകൊടുത്തു. ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്നു പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു.അല്പസമയത്തിനുള്ളില്‍ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. രണ്ടുതവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും.
ഉടൻ ബാങ്കില്‍ വിളിച്ച് വിവരം പറഞ്ഞു. ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസ്സിലായി. ബാങ്ക് അധികൃതര്‍ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്ബോഴേക്ക് 3,69,990 രൂപ എടുത്തിരുന്നു. മനോഹരയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.
.jpg)


%20(468%20x%2090%20px)%20(1).jpg)

