പോര്‍ട്ട് മോറെസ്ബി: പോലീസ് പണിമുടക്കിയതിനു പിന്നാലെ പാപ്പുവ ന്യൂഗിനിയയില്‍ വ്യാപകമായ കൊള്ളയും തീവയ്പ്പും. രാജ്യത്തെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിലായി നടന്ന കലാപത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
ശമ്ബളം വെട്ടിക്കുറച്ചതിനെച്ചൊല്ലിയാണ് ബുധനാഴ്ച പോലീസുകാര്‍ പണിമുടക്കിയത്. ഇതിനു പിന്നാലെ രാജ്യത്ത് പരക്കെ ക്രമസമാധാനലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനക്കൂട്ടം ബുധനാഴ്ച വൈകുന്നേരം കടകളും കെട്ടിടങ്ങളും കൊള്ളയടിച്ചു.
പല കെട്ടിടങ്ങള്‍ക്കും കലാപകാരികള്‍ തീയിട്ടു. തീയണയ്ക്കാനെത്തിയ അഗ്നിശമനസേനയെ ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തിയെന്നും വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു. പോര്‍ട്ട് മോറെസ്ബിയിലെ തെരുവുകളില്‍ ആയിരക്കണക്കിന് ആളുകള്‍, കൊള്ളയടിച്ചതായി തോന്നിക്കുന്ന സാധനങ്ങള്‍ കൊണ്ടുപോകുന്നതായി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ക്രമസമാധാനപാലനത്തിനായി അധിക പോലീസിനെ വിന്യസിച്ചതോടെ തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടായതായി പ്രധാനമന്ത്രി ജെയിംസ് മറാപെ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരത്തില്‍ ബുധനാഴ്ച പോലീസ് ജോലിയില്‍ ഉണ്ടായിരുന്നില്ല, ആളുകള്‍ നിയമലംഘനം നടത്തി, എല്ലാ ആളുകളുമല്ല, നഗരത്തിന്‍റെ ചില ഭാഗങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന് പുതിയ നികുതി ചുമത്തിയിട്ടില്ലെന്നും ശമ്ബളം വെട്ടിക്കുറച്ചതിനു കാരണമായ ഏതെങ്കിലും ഭരണപരമായ പിശക് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്കി.
പോലീസ് ജോലിയില്‍ തിരിച്ചെത്തിയെങ്കിലും സംഘര്‍ഷം ഉയര്‍ന്നതായി പോര്‍ട്ട് മോറെസ്ബിയിലെ അമേരിക്കൻ എംബസി അറിയിച്ചു. തങ്ങളുടെ നിരവധി പൗരന്മാര്‍ക്ക് പരിക്കേറ്റതായും ചൈനീസ് ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ തകര്‍ത്ത് കൊള്ളയടിച്ചെന്നും ചൈനീസ് എംബസി അറിയിച്ചു.
രാജ്യത്തെ ഹൈക്കമ്മീഷൻ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പാപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് സഹായ അഭ്യര്‍ഥനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് പറഞ്ഞു.
.jpg)


%20(468%20x%2090%20px)%20(1).jpg)

