ബാങ്കോക്ക്: യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്ബിനെ കണ്ടത് പരിഭ്രാന്തി പരത്തി. ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് പാമ്ബിനെ കണ്ടത്.
0
City Flash Editor
January 19, 2024
ബാങ്കോക്ക്: യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്ബിനെ കണ്ടത് പരിഭ്രാന്തി പരത്തി. ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദീപിലേക്ക് പുറപ്പെട്ട എയര്‍ബസ് എ320 വിമാനത്തിലാണ് പാമ്ബിനെ കണ്ടത്.
വിമാനത്തിലെ ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റിലാണ് പാമ്ബിനെ കണ്ടെത്തിയത്. കംപാര്‍ട്ട്‌മെന്റിന് തൊട്ടുതാഴെ ഇരുന്ന യാത്രക്കാരന്‍ പാമ്ബിനെ കണ്ട് പരിഭ്രാന്തനായി. പാമ്ബിന് രണ്ടടി നീളമുണ്ട്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ രക്ഷയ്‌ക്കെത്തുകയായിരുന്നു
ക്യാബിന്‍ ക്രൂ പ്ലാസ്റ്റിക് ബോട്ടില്‍ ഉപയോഗിച്ച് പാമ്ബിനെ പിടികൂടി. എങ്ങനെയാണ് പാമ്ബ് വിമാനത്തിനുള്ളില്‍ കയറിയത് എന്ന കാര്യം വ്യക്തമല്ല. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
.https://x.com/amberlockhert/status/1747851360148549833?s=20
CITY FLASH HABEEB CHEMBIRIKA All Right Reserved