Subscribe Us

അഞ്ച് ഭാര്യമാരും ഗര്‍ഭിണികള്‍; എല്ലാവര്‍ക്കും ഒന്നിച്ച്‌ 'ബേബി ഷവര്‍' നടത്തി യുവാവ്

 


ഞ്ച് ഭാര്യമാരുടെയും ബേബി ഷവർ ഒന്നിച്ച്‌ നടത്തി യുവാവ്. ന്യൂയോർക്ക് സ്വദേശിയായ സെഡി വില്‍ എന്ന 22കാരനാണ് തന്റെ ഗർഭിണിമാരായ ഭാര്യമാരുടെ ബേബി ഷവർ വ്യത്യസ്തമാക്കിയത്.

സെഡിയുടെ ഭാര്യമാരിലൊരാളായ ലിസി ആഷ്ലി ടിക് ടോക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്വീൻസില്‍ വച്ച്‌ സംഘടിപ്പിച്ച പാർട്ടിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്.

വിഡിയോയില്‍ ബോണി ബി, കെയ് മെറി, ജൈലിൻ വില, ലൈൻല കലിഫ ഗല്ലേറ്റി എന്നിവരാണ് തനിക്കൊപ്പമുള്ളതെന്നും മറ്റ് ഗർഭിണികളെ ആഷ്ലി പരിചയപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ സുന്ദരമായ കുടുംബം എന്നും സെഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ആഷ്ലി കുറിച്ചു. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുമെന്നും കുടുംബം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. സമൂഹം മാറിയതനുസരിച്ച്‌ ബന്ധങ്ങളും മാറിയെന്നായിരുന്നു സെഡിയുടെ മാനേജർ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad